റഷ്യയിലും സ്‌ഫോടനം, റഷ്യൻ വിമാനം വെടിവെച്ചിട്ടതായും യുക്രൈൻ; യുദ്ധം രൂക്ഷമാകുന്നു

 

യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി യുദ്ധം രൂക്ഷമാകുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടന പരമ്പരകളാണ് അരങ്ങേറിയത്. കീവിന് നേരെ വൻതോതിൽ ക്രൂയിസ്, ബാലിസ്റ്റിക് മിസൈൽ ആക്രമണം റഷ്യ നടത്തുന്നതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു

വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകൾ തകർക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ സൈന്യം. അതേസമയം ശക്തമായി തിരിച്ചടിക്കുമെന്നാണ് യുക്രൈനും പറയുന്നത്. റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ വിമാനം വെടിവെച്ചിട്ടതായും യുക്രൈൻ അവകാശപ്പെടുന്നു

പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം തുടങ്ങിയതെന്നും സ്വയം പ്രതിരോധിച്ച് യുക്രൈൻ വിജയം കൈവരിക്കുമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി പറഞ്ഞു