യുക്രൈൻ യുദ്ധം: ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നു; സ്വർണവിലയിലും കൈവിട്ട കളി

 

യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളർ കടക്കുന്നത്. സ്വർണവിലയും കുതിച്ചുയരുകയാണ്

ആഗോള വിപണിയിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് 1.1 ശതമാനം ഉയർന്ന് ഔൺസിന് 1932 ഡോളർ നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് പവന് 680 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപയായി. ഗ്രാമിന് 4685 രൂപയായി

ആഗോളതലത്തിൽ റഷ്യക്ക് മേൽ ഉപരോധം വരികയാണെങ്കിൽ രാജ്യത്തെ എണ്ണവ്യവസായത്തെയും ഇത് ബാധിച്ചേക്കും. ഇന്ത്യയിൽ പെട്രോളിന് പത്ത് രൂപയുടെ എങ്കിലും വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.