പുലർച്ചെ രണ്ട് മണിക്ക് നിയമസഭാ സമ്മേളനം; ബംഗാളിൽ അസാധാരണ നീക്കവുമായി ഗവർണർ ജഗ്ദീപ് ധാൻകർ
ബംഗാളിൽ മാർച്ച് ഏഴിന് പുലർച്ചെ രണ്ട് മണിക്ക് നിയമസഭ വിളിച്ച് ഗവർണർ ജഗ്ദീപ് ധാൻകർ. അർധരാത്രി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം അസാധാരണമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ”ഭരണഘടനയുടെ ആർട്ടിക്കിൾ 174 (1) പ്രകാരം മന്ത്രിസഭയുടെ നിർദേശമനുസരിച്ച് മാർച്ച് ഏഴിന് അർധരാത്രിക്ക് ശേഷം രണ്ട് മണിക്ക് നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. അസാധാരണവും ചരിത്രവുമാണ് ഇത്. പക്ഷെ അത് മന്ത്രിസഭാ തീരുമാനമാണ്”- ഗവർണർ ട്വീറ്റ് ചെയ്തു. മാർച്ച് ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് നിയമസഭാ വിളിച്ചു ചേർക്കാൻ…