യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇന്ത്യ ബദൽ മാർഗങ്ങൾ പരിഗണിക്കുന്നു. വ്യോമമാർഗമല്ലാതെ പൗരൻമാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാൻ ഇന്ത്യ പൗരൻമാരോട് നിർദേശം നൽകിയിട്ടുണ്ട്
പാസ്‌പോർട്ടും മറ്റ് രേഖകളും പണവും കൈയിൽ കരുതണം. ഒഴിപ്പിക്കൽ സംബന്ധിച്ച തീരുമാനമായാൽ അറിയിപ്പ് നൽകും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് ഇവരെ തിരികെ എത്തിക്കാൻ തീരുമാനമായത്.
നിലവിൽ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. പൗരൻമാരുടെ സുരക്ഷയാണ് പ്രധാനം. റഷ്യൻ ഭാഷ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ യുക്രൈനിലെ ഇന്ത്യൻ എംബസിയിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.