ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഉന്നതതലത്തിൽ അറിഞ്ഞുമാത്രമേ അഫ്ഗാൻ പൗരൻമാരെ തിരിച്ചയക്കാവൂവെന്നും സർക്കാർ നിർദേശിച്ചു. അഫ്ഗാനിസ്ഥാനിലെ പൗരൻമാൻ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം പറഞ്ഞിരുന്നു
ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ അനുമതിക്കായി യു എൻ ഓഫീസിന് മുന്നിൽ സമരത്തിലാണ്. അഫ്ഗാൻ എംപി രംഗീന കർഗറിനെ വിമാനത്താവളത്തിൽ തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ആരെയെങ്കിലും തിരിച്ചയക്കുന്നത് ഉന്നതതലത്തിൽ അറിഞ്ഞു കൊണ്ടായിരിക്കണമെന്ന വ്യവസ്ഥ ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ചത്