ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരൻമാർക്ക് ആറ് മാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ

 

ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരൻമാർക്ക് ആറ് മാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ. അഫ്ഗാനികൾ നിലവിൽ ഇന്ത്യയിലേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ഇതാണ് ആറ് മാസത്തേക്കുള്ള നിലവിലെ ധാരണ. ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കന്നത് നിലവിൽ ഉചിതമല്ലെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാനിൽ നിന്ന് ഇന്ത്യ ഇതിനോടകം 552 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ 262 പേർ ഇന്ത്യക്കാരായിരുന്നു.