കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാം
ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു ഡ്രൈ ഫ്രൂട്ടാണ് കശുവണ്ടി. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ സൗന്ദര്യം കൂട്ടാനും കശുവണ്ടി ഗുണം ചെയ്യും. കശുവണ്ടിയില്‍ ചര്‍മ്മം ആരോഗ്യവും തിളക്കവുമാക്കുന്ന മികച്ച പോഷകങ്ങള്‍ നിറഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കള്‍ മുതല്‍ മറ്റ് പ്രധാന മൈക്രോ ന്യൂട്രിയന്റുകള്‍ വരെ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ സിങ്ക്, മഗ്‌നീഷ്യം, സെലിനിയം, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി തുടങ്ങിയ ധാതുക്കളുമുണ്ട്. കശുവണ്ടി ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അതുവഴി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കശുവണ്ടി സ്വാഭാവികമായും തിളക്കമുള്ള…