ചെന്നൈ: സഭയില്‍ തന്നെ അനാവശ്യമായി പുകഴ്ത്തി സമയം കളയരുതെന്ന് ഡി എം കെ അംഗങ്ങള്‍ക്ക് താക്കീത് നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നേതാക്കളെ അനാവശ്യമായി പുകഴ്ത്ത് സംസാരിച്ച് സമയം പാഴാക്കിയാല്‍ നടപടിയുണ്ടാകുമെന്നും സ്റ്റാലിന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം നിയമസഭയില്‍ ചര്‍ച്ചക്കിടെ ഡി എം കെ എം എല്‍ എ ജി ഇയ്യപ്പന്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇത് അപ്പോള്‍ തന്നെ സ്റ്റാലിന്‍ വിലക്കിയിരുന്നു. ഇത് തുടര്‍ന്നാല്‍ ഇനി നടപടിയുണ്ടാവുമെന്നും ഇന്ന് അദ്ദേഹം എം എല്‍ എമാരെ അറിയിച്ചു.