ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 25 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഇവർ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കമ്മറ്റികള്‍ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കുമെന്നും കര്‍ഷക സംഘടനകളുടെ ദേശീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിഷന്‍ യു.പിയുടെ ഭാഗമായി സെപ്‌തംബര്‍ അഞ്ചിന് മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.