യുക്രൈനില്‍ കുടങ്ങിക്കിടക്കുന്ന 18000 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും തിരികെ എത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്തുവരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യുദ്ധഭീഷണിയുടെ തുടക്കത്തില്‍ തന്നെ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങി ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ നിലവില്‍ യുക്രൈന്‍ വ്യോമപാത അടച്ച സാഹചര്യത്തില്‍ വിമാന മാര്‍ഗം ആളുകളെ തിരികെ എത്തിക്കുന്നത് റദ്ദ് ചെയ്തിരിക്കുകയാണ്. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ ബദല്‍ സംവിധാനം ആസൂത്രണം ചെയ്തുവരികയാണ്. എന്നാല്‍ അതെന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും വി മരുളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കും.
യുക്രൈനിലെ ചില മലയാളി വിദ്യാര്‍ഥികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചില പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. എന്നാല്‍ വൈദ്യുതി വെള്ളം തുടങ്ങിയ അവശ്യവസ്തുക്കള്‍ ലഭ്യമാകുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. കണ്‍ട്രോള്‍ റൂം വിപുലപ്പെടുത്തിയിട്ടുണ്ട്. കീവില്‍ കൂുടുതല്‍ ടെലഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി. പരിഭ്രാന്തരാകേണ്ട സാഹചരപ്യമില്ലെന്നാണ് വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും പറയാനുള്ളു. ഇതിനേക്കാള്‍ വലിയ യുദ്ധം നടത്ത ഇറാഖില്‍നിന്നുള്‍പ്പെടെ ഇന്ത്യക്കാരെ നമ്മള്‍ തിരികെ എത്തിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു