യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നു; ആദ്യ വിമാനം കീവിൽ നിന്ന് പുറപ്പെട്ടു

 

യുദ്ധ ഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ മടങ്ങിക്കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് തുടക്കം. 242 യാത്രക്കാരുമായുള്ള പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു. ഡൽഹിയിലേക്കാണ് വിമാനം എത്തുക. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

യുക്രൈനിലെ നിലവിലെ സാഹചര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. വിഷയം നയതന്ത്ര തലത്തിൽ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യൻ സൈനിക ടാങ്കറുകൾ അതിർത്തി കടന്നതോടെ യുക്രൈനിൽ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന സ്ഥിതിയാണ്.

2014 മുതൽ യുക്രൈനുമായി വിഘടിച്ച് നിൽക്കുന്ന വിമത മേഖലയായ ഡൊണസ്‌കിലേക്കാണ് റഷ്യൻ സൈനിക ടാങ്കുകൾ പ്രവേശിച്ചത്. യുക്രൈനിൽ നിന്ന് വിഘടിച്ച് നിൽക്കുന്ന ഡൊണസ്‌ക്, ലുഹാൻസ്‌കെ എന്നി പ്രവിശ്യകളുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നുവെന്നും സമാധാനം ഉറപ്പിക്കാനാണ് സൈന്യത്തെ അയക്കുന്നതെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പറഞ്ഞു.