യുക്രൈൻ അതിർത്തി പ്രദേശമായ ക്രിമിയയിൽ നിന്ന് സൈനിക അഭ്യാസം അവസാനിപ്പിച്ച് പിൻവാങ്ങുകയാണെന്ന് റഷ്യ. തെക്കൻ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകൾ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവ
സൈനികർ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ടാങ്കുകളും കവചിത വാഹനങ്ങളും അടക്കം ക്രിമിയയിൽ നിന്ന് റെയിൽ മാർഗമാണ് മാറ്റുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്ന യുക്രൈൻ അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കുന്നതായി റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും നാറ്റോ രാജ്യങ്ങൾ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല