റഷ്യൻ ആക്രമണം ബുധനാഴ്ചയോടെയുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡന്റ്. ഫേസ്ബുക്ക് വഴിയാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി ഇക്കാര്യം അറിയിച്ചത്. എന്നാൽ വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം സെലൻസ്‌കി വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു സെലൻസ്‌കി ഫേസ്ബുക്ക് വഴി പ്രതികരിച്ചത്. യുക്രൈനെ റഷ്യ ആക്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ പ്രതികരിച്ചു. മുമ്പും ഒട്ടേറെ ഉപരോധങ്ങൾ ഏർപ്പെടുത്തിയതാണ്. അത് രാജ്യത്തിന്റെ വളർച്ചക്കാണ് കാരണമായതെന്നും റഷ്യ പറഞ്ഞു.