ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ പീ​ഡ​നം: അ​ഞ്ജ​ലി ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ്

കൊച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ഞ്ജ​ലി റീ​മ ദേ​വ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ബി​ജി ജോ​ര്‍​ജ്, സി​ഐ​മാ​രാ​യ ബി​ജു, അ​ന​ന്ത​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​യു. കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സൈ​ജു ത​ങ്ക​ച്ച​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. റോ​യ് വ​യ​ലാ​റ്റ് മെ​ഡി​ക്ക​ൽ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി​ല്ല. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കി​യി​ട്ടി​ല്ലെ​ന്നും ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ബുധനാഴ്ച…

Read More

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: തി​രു​വ​ന​ന്ത​പു​ര​ത്തി​ന് വ്യാ​ഴാ​ഴ്ച അ​വ​ധി

  തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഈ ​മാ​സം 17 നാ​ണ് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. രാ​വി​ലെ 10.50 ന് ​പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​രും. പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല അ​നു​വ​ദി​ക്കി​ല്ല. ഉ​ച്ച​ക്ക് 1.20 ന് ​പൊ​ങ്കാ​ല നി​വേ​ദി​ക്കും.

Read More

അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ…

  പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവുമൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന്… കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ തടയാന്‍…

Read More

ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം: മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി

കണ്ണൂർ: തോ​ട്ട​ട​യി​ൽ വി​വാ​ഹ​സം​ഘ​ത്തി​നു നേ​രേ​യു​ണ്ടാ​യ ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. ഏ​ച്ചൂ​ർ സ്വ​ദേ​ശി മി​ഥു​ന്‍ ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. എ​ട​യ്ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​കം, സ്ഫോ​ട​ക​വ​സ്തു കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മി​ഥു​ന​ട​ക്കം നാ​ലു​പേ​ർ​ക്ക് ബോ​ബേ​റി​ൽ നേ ​രി​ട്ട് പ​ങ്കു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

കെ-റെയിൽ; പ്രവാസി നിക്ഷേപകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷനും ഗൾഫ് മലയാളി ഫെഡറേഷനും സംയുകതമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

  കേരളത്തിന്റെ വികസന ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന കെ-റെയിൽ പദ്ധതിയിലും വളർന്നു വരുന്ന കേരളത്തിന്റെ പുതിയ ടൂറിസം പ്രോജക്ടുകളിലും പ്രവാസികളായ വിദേശ നിക്ഷേപകരെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഗൾഫ് മലയാളി ഫെഡറേഷൻ യുഎ ഇ ജനറൽ സെക്രട്ടറി നിഹാസ് ഹാഷിം കല്ലറ, ഗൾഫ് മലയാളി ഫെഡറേഷൻ വെൽഫയർ കൺവീനർ അബ്ദുൽ സലാം കലനാട് എന്നിവർ ചേർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം സമർപ്പിച്ചു. നാടിന്റെ…

Read More

കരിപ്പൂരിൽ റൺവേ നീളം കുറക്കാനുള്ള നടപടി റദ്ദാക്കി

കരിപ്പൂർ: വിമാനത്താവളത്തിലെ റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടി വ്യോമയാന മന്ത്രാലയം റദ്ദാക്കി. അനുബന്ധ പ്രവൃത്തികളും താത്കാലികമായി നിർത്തിവെക്കാനും നിർദേശിച്ചു. ഇതുസംബന്ധിച്ചുള്ള നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തു നിന്ന് കരിപ്പൂരിൽ ലഭിച്ചു. റൺവേ 2,860 മീറ്റർ ഉള്ളത് 2,540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. സു​ര​ക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റി​സയുടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ തീരുമാനിച്ചിരുന്നത്. എ​ന്നാ​ൽ, ഇത് വ​ലി​യ വി​മാ​ന…

Read More

പുരുഷന്മാരിലെ വന്ധ്യത; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍…

  പല പഠനങ്ങളും പ്രകാരം ആഗോളതലത്തില്‍ തന്നെ വന്ധ്യത വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലാണെങ്കില്‍ അഞ്ച് ദമ്പതികളില്‍ ഒരു ജോഡിയെങ്കിലും വന്ധ്യത നേരിടുന്നുവെന്നാണ് പുതിയ കണക്ക്. വന്ധ്യത, നമുക്കറിയാം, സ്ത്രീയിലോ പുരുഷനിലോ ആകാം. എന്നാല്‍ താരതമ്യേന പുരുഷന്മാരിലെ വന്ധ്യതയാണത്രേ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കാറ്. പാരിസ്ഥിതികമായ ഘടകങ്ങള്‍, ജീവിതരീതിയുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ സംഗതികള്‍, അസുഖങ്ങള്‍ എന്നിവയുടെയെല്ലാം ഭാഗമായി പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകാം. വന്ധ്യതയുള്ള പുരുഷന്മാരില്‍ ഇത് മാത്രമായിരിക്കില്ല, മറിച്ച് ആരോഗ്യപരമായി പല പ്രശ്‌നങ്ങളും കണ്ടേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. അമിതവണ്ണം, ഉയര്‍ന്ന…

Read More

അനധികൃത മണൽ ഖനനം: ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം

ചെന്നൈ: അനധികൃത മണല്‍ ഖനനക്കേസില്‍ മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം. തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വൈദികർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തേ ബിഷപ്പിൻ്റെ ജാമ്യാപേക്ഷ തിരുനെല്‍വേലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ടയിലെ ബിഷപ്പ് ആണ് സാമുവല്‍ മാര്‍ ഐറേനിയസ്. അംബാ സമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ബിഷപ്പിനെയും…

Read More

സംസ്ഥാനത്ത് ഇന്ന് 11,776 പേർക്ക് കൊവിഡ്, 20 മരണം; 32,027 പേർക്ക് രോഗമുക്തി

കേരളത്തിൽ 11,776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂർ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂർ 514, വയനാട് 301, കാസർഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,411 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,52,101 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,46,479 പേർ…

Read More

വയനാട് ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (15.02.22) 301 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 602 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 164209 ആയി. 159419 പേര്‍ രോഗമുക്തരായി. നിലവില്‍ 3608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3472 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 881 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 205 പേര്‍ ഉള്‍പ്പെടെ ആകെ 3608…

Read More