കണ്ണൂർ: തോട്ടടയിൽ വിവാഹസംഘത്തിനു നേരേയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. ഏച്ചൂർ സ്വദേശി മിഥുന് ആണ് കീഴടങ്ങിയത്. എടയ്ക്കാട് പോലീസ് സ്റ്റേഷനിലാണ് ഇയാള് കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മിഥുനടക്കം നാലുപേർക്ക് ബോബേറിൽ നേ രിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.