പു​തി​യ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

തിരുവന്തപുരം: പു​തി​യ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാ​മ​ത് നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 10 മു​ത​ൽ മേ​യ് 20 വ​രെ​യാ​ണ് പു​തി​യ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. 1557 പ​ദ്ധ​തി​ക​ളാ​ണ് നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം പു​തി​യ തൊ​ഴി​ല​വ​സ​മാ​ണ് ഇ​തി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ കൊ​ണ്ടു​വ​രും. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ഉ​ള്ള 53 സ്കൂ​ളു​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.