ഗ​ര്‍​ഭി​ണി​ക​ള്‍ നിർബന്ധമായും വാ​ക്‌​സി​നെ​ടു​ക്ക​ണം; കാരണം വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി

ഗ​ര്‍​ഭി​ണി​ക​ള്‍ നിർബന്ധമായും വാ​ക്‌​സി​നെ​ടു​ക്ക​ണ​മെ​ന്ന് വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി. ഗ​ര്‍​ഭ​കാ​ല​ത്ത് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ കു​ഞ്ഞി​ന് പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തും മു​മ്പേ പ്ര​സ​വ​സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്‌​സീ​നെ​ടു​ക്ക​ണ​മെ​ന്നും അദ്ദേഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു.

‘സംസ്ഥാനത്ത് ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും വാ​ക്‌​സീ​ന്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി​യു​ണ്ട്. ഗ​ര്‍​ഭ​കാ​ല​ത്ത് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ കു​ഞ്ഞി​ന് പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തും മു​ന്‍​പ് പ്ര​സ​വം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഗ​ര്‍​ഭി​ണി​ക​ള്‍ കോ​വി​ഡ് ബാ​ധി​ത​രാ​യാ​ല്‍ ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കേ​ണ്ടി വ​രും. വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ ത​യാ​റാ​ക​ണം’. മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.