സിക്ക വൈറസ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. ഇതിന് മുമ്പായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും
കേരളത്തിൽ ഇതുവരെ 15 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരീച്ചത്. 15 പേരും തിരുവനന്തപുരം ജില്ലയിലാണ്. പാറശ്ശാല സ്വദേശിനിയായ ഗർഭിണിക്കാണ് ആദ്യം സിക്ക വൈറസ് ബാധ സ്ഥിരികരീച്ചത്. പിന്നീട് ഇവിടെ നടത്തിയ സാമ്പിൾ പരിശോധനയിലാണ് 14 പേർക്ക് കൂടി രോഗ ബാധ കണ്ടെത്തിയത്
പനി, തലവേദന, ശരീരത്തിൽ തടിപ്പ്, ചൊറിച്ചിൽ, സന്ധിവേദന, പേശിവേദന തുടങ്ങിയവയാണ് സിക്കയുടെ ലക്ഷണങ്ങൾ.