കോപ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് മുൻമന്ത്രി എം എം മണി. ഫേസ്ബുക്കിലൂടെയാണ് അർജന്റീനയുടെ കടുത്ത ആരാധകൻ കൂടിയായ മണിയാശാന്റെ പ്രതികരണം. അണ്ണനോട് കാവിലെ പാട്ട് മത്സരത്തിൽ കാണാന്ന് ആശാൻ പറഞ്ഞൂന്ന് പറ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ബ്രസീൽ ആരാധകരായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരോട് മണിയാശാൻ സമൂഹ മാധ്യമങ്ങളിൽ നിരന്തരം കലഹിച്ചിരുന്നു. അർജന്റീന ജയിച്ചതിന് പിന്നാലെയുള്ള പ്രതികരണം ഇവർക്കുള്ള ട്രോളാണെന്നാണ് കരുതുന്നത്.
എന്നാൽ ബ്രസീൽ തിരിച്ചുവരുമെന്നാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. അഭിനന്ദനങ്ങൾ ലിയോ, നാഷണൽ ടീമിനൊപ്പം ഒരു കിരീടം താങ്കൾ അർഹിച്ചിരുന്നു. കൂടുതൽ കരുത്തോടെ ബ്രസീൽ തിരികെ വരും എന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.