ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞത്. കെണിയിൽ വീഴാതിരിക്കാനാണ് അതുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ പ്രതികരിക്കാതിരുന്നത്. വാർത്ത വന്ന ശേഷം തിരുത്തിയാൽ ഖേദം പറഞ്ഞില്ലെന്നാകും പ്രചാരണമെന്നും കടകംപള്ളി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു കടകംപള്ളി