ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രസ്താവന വിവാദമാക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്.
നേരത്തെ പറഞ്ഞ പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും വിജയരാഘവൻ പറഞ്ഞു. ശബരിമല സെറ്റിൽ ചെയ്ത വിഷയമാണെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും പ്രതികരിച്ചു. ഇനി സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടത്. വിശാല ബഞ്ചിന്റെ പരിഗണനയിലാണ് കേസ്. സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.