തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് ഉയർത്തിക്കൊണ്ടുവരുന്ന ശബരിമല വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം. യുഡിഎഫ് തന്ത്രത്തിൽ വീഴില്ല. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലാണ്.
അതേസമയം മുസ്ലിം ലീഗിനെതിരായ വിമർശനം തുടരും. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശനം. ഇത് മുസ്ലീങ്ങൾക്കെതിരെയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ശബരിമല വിഷയം കത്തി നിന്ന സമയത്താണ് 2019 പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 20ൽ 19 സീറ്റിനും എൽ ഡി എഫ് പരാജയപ്പെട്ടിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാടിൽ വന്ന തിരിച്ചടിയാണിതെന്ന് വിലയിരുത്തലുകൾ പിന്നീട് നടന്നിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്ന തീരുമാനം.