സർക്കാർ ഉദ്യോഗസ്ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നിക്ഷ്പക്ഷർ ആയിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി
ഗോവയിൽ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാനാണ് വിധി പറഞ്ഞത്.
വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകും. കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചിരിക്കുന്നത്.