ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്ന് എൻ എസ് എസ്. കേസിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് എൻ എസ് എസ് ചോദിച്ചു
ശബരിമലയിലെ സംഭവങ്ങളിൽ കടകംപള്ളി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് എൻ എസ് എസ് ചോദ്യമുന്നയിച്ചത്. മന്ത്രി പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കുമോയെന്നും എൻ എസ് എസ് ചോദിച്ചു