ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റവുമായി സിപിഎം. പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന് പിബി അംഗം എംഎ ബേബി അറിയിച്ചു
സുപ്രീം കോടതി ആവശ്യപ്പെട്ടാൽ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷമായിരിക്കും സത്യവാങ്മൂലം നൽകുക. വിശ്വാസികളുടെ സമ്മർദത്തെ തുടർന്നല്ല നിലപാട് മാറ്റുന്നത്.
സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ കൊണ്ടുപോകാനാകൂവെന്നും ബേബി പറഞ്ഞു