ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ കുറയുന്നതിൽ അഭിനന്ദനവുമായി കേന്ദ്രസർക്കാർ. കൊവിഡ് രൂക്ഷമായിരുന്ന കേരളത്തിൽ ഒരു മാസത്തിനുള്ളിൽ ഉണ്ടായ മാറ്റം അഭിനന്ദനാർഹമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഇടക്കാലം കൊണ്ട് മഹാരാഷ്ട്രയിൽ ചികിൽസയിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികമായി. എന്നാൽ കേരളത്തിൽ പകുതിയായി കുറഞ്ഞു. കൊവിഡ് കേസുകൾ കുറയുന്നതിൽ കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഒരു സംസ്ഥാനത്തും കൊവിഡ് വാക്സിന്റെ ദൗർലഭ്യമില്ലെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങോട് പറഞ്ഞു.
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നതിന് കാരണം വൈറസിന്റെ പുതിയ വകഭേദമല്ല. പരിശോധന, ട്രാക്കിങ്, ട്രേസിങ് എന്നിവ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ പറഞ്ഞു.