കേരളത്തിൽ നിന്നുള്ളവർക്ക് ഒഡീഷയിലും നിയന്ത്രണ. കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ക്വാറന്റീൻ ഒഡീഷയിൽ നിർബന്ധമാക്കി.
മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, തെലങ്കാന,ഡൽഹി,ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവർക്കും ഒഡീഷയിൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നേരത്തെ തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.