താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയിൽ ഐഷാന ഗാർഡന് സമീപം വൈകുന്നേരം 5. 30 ഓടെയാണ് സംഭവം. കൽപ്പറ്റ മണിയങ്കോട് സ്വദേശി വിമൽകുമാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഏകദേശം 60 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്

Read More

ലോക അപൂര്‍വ്വരോഗ വാരത്തോടനുബന്ധിച്ച് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: ലോക അപൂര്‍വ്വരോഗ വാരം 2021 (വേള്‍ഡ് റെയര്‍ ഡിസീസസ് വീക്ക് 2021) ന്റെ ഭാഗമായി നട്ടെല്ലിന് ബാധിക്കുന്ന അപൂര്‍വ്വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) ബാധിതരായവരുടെ സംഗമം നടത്തി. ലോക വ്യാപകമായി നടക്കുന്ന പുതിയ പരീക്ഷണങ്ങളിലൂടെയും മരുന്നുകളിലൂടെയും പ്രതീക്ഷാനിര്‍ഭരമായ മാറ്റങ്ങള്‍ സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ സംഗമം പങ്കുവെച്ചു. ‘കളേഴ്‌സ് ഓഫ് ഹോപ്’ എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. 3 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവര്‍, 18 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ…

Read More

കൊവിൻ ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം

മാർച്ച് 1-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട കൊവിഡ്-19 വാക്‌സിനേഷനിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർ കൊവിൻ ആപ്പിലൂടെയാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. ഇത് കൂടാതെ ആരോഗ്യസേതു ആപ്പിലൂടെയും, കോവിൻ വെബ്സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാം ജനുവരി 16-ന് രാജ്യത്ത് ആരംഭിച്ച കൊവിഡ്-19 മഹാമാരിക്കെതിരായ വാക്‌സിനേഷൻ യജ്ഞം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണിപോരാളികൾക്കും മാത്രമായി വാക്‌സിൻ പരിമിതപ്പെടുത്തിയിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിൽ 60 വയസ്സ് കഴിഞ്ഞവർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ആണ് വാക്‌സിൻ നൽകുന്നത്. ഇതിനായി…

Read More

ഐപിഎൽ പ്ലേഓഫുകൾ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഐപിഎൽ പ്ലേഓഫുകൾ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്. 1,32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് ഇത്. അഞ്ച് വലിയ ഡ്രസിംഗ് റൂമുകളും ഇവിടെ ഉണ്ട്. അതുകൊണ്ട് തന്നെ, പ്ലേഓഫിലെത്തുന്ന നാല് ടീമുകൾക്കും ബയോ ബബിൾ സുരക്ഷ ഒരുക്കാൻ ഇത് സഹായിക്കും. മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത്…

Read More

ഇഎംസിസി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് രമേശ് ചെന്നിത്തല

ഇഎംസിസി വിവാദത്തില്‍ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരദേശത്തെ കബളിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഒന്നും അറിയില്ല എന്ന നിലപാട് ആശ്ചര്യകരമാണ്. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ആശ്ചര്യം കളളം കള്ളക്കളി കയ്യോടെ പിടികൂടിയപ്പോൾ ഉള്ളതാണ്. താൻ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തെ ആശ്ചര്യപ്പെടുത്തുന്നു. സഭാംഗങ്ങൾക്ക് മറവിരോഗമാണ്. മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കുമെല്ലാം ഒന്നും ആർക്കും ഓർമ്മയില്ല. മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ സൈന്യമെന്ന് പറഞ്ഞ് അവരെ കബളിപ്പിക്കുകയാണ്. പ്രതിപക്ഷം…

Read More

വയനാട് ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26794 ആയി. 25136 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1397 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1234 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി…

Read More

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന…

Read More

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്. 1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു

കല്‍പ്പറ്റ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ച് ഉത്തരവായി. എഡിഎം ടി ജനില്‍ കുമാര്‍ (എംസിസി), ഡെപ്യൂട്ടി കലക്ടര്‍ സി ആര്‍ വിജയലക്ഷ്മി (മാന്‍പവര്‍ മാനേജ്‌മെന്റ്), എല്‍ ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ പി ജെ സെബാസ്റ്റ്യന്‍ (ഇവിഎം), അസിസ്റ്റന്റ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിങ് (സ്വീപ്പ്), ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാര്‍ (ക്രമസമാധാനം), ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍ (എക്‌സ്‌പെന്റിച്ചര്‍), പ്രൊജക്ട് ഡയറക്ടര്‍ പി സി മജീദ്…

Read More

ഒമാന്‍ ഉള്‍ക്കടലില്‍വച്ച് ഇസ്രായേലിന്റെ വാഹന വാഹിനി കപ്പലില്‍ ഉഗ്ര സ്‌ഫോടനം; സ്‌ഫോടന കാരണം വ്യക്തമല്ല

ദുബയ്: ഇസ്രായേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൂറ്റന്‍ വാഹന വാഹിനി കപ്പലില്‍ ഉഗ്ര സ്‌ഫോടനം.ബഹമാസ് പതാക വഹിച്ച എംവി ഹെലിയോസ് റേ എന്ന കപ്പലിലാണ് ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് ഇന്നലെ സ്‌ഫോടനമുണ്ടായതെന്ന് സമുദ്ര സുരക്ഷാ സ്ഥാപനമായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിനെ (യുകെഎംടിഒ) ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.സ്‌ഫോടന കാരണം വ്യക്തമല്ല. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും അന്വേഷണം തുടരുകയാണെന്നും യുകെഎംടിഒ പ്രസ്താവനയില്‍ പറഞ്ഞു.പ്രദേശത്തെ കപ്പലുകള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഐല്‍ ഓഫ് മാനില്‍ രജിസ്റ്റര്‍ ചെയ്ത…

Read More