കേരളത്തിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്‌നാട് സർക്കാർ. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തി വിടുകയുള്ളു എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു
ഇതിന് പിന്നാലെ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്. വാളയാർ അതിർത്തി കടന്ന് തമിഴ്‌നാട്ടിലെത്താൻ ഇനി ഇ പാസും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്നായിരുന്നു വാർത്ത