പാലക്കാട് വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ പുഴയരികിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15 ഓളം അപേക്ഷകളാണ് യാക്കര പാലത്തിനു സമീപം തള്ളിയത്. ജോലിക്കെത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകള്‍ കണ്ടെത്തിയത്.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ പാസായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനുള്ള അപേക്ഷകളാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പറമ്പിക്കുളത്തെ കുരിയാര്‍കുറ്റി, കടവ്, എര്‍ത്ത് ഡാം, മുതലമട ചെമ്മണാംപതി, മംഗലം ഡാം ഉന്നതികളില്‍ നിന്നുള്ള 15ഓളം വിദ്യാര്‍ഥികളുടെ അപേക്ഷകളാണിത്. എസ്ടി പ്രമോട്ടര്‍മാര്‍ വഴിയാണ് കുട്ടികള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, കൊല്ലംകോട് ട്രൈബല്‍ ഓഫീസില്‍ എത്തിയ അപേക്ഷകള്‍ പിന്നീട് ജില്ലാ ഓഫീസില്‍ എത്തിയില്ല.
യാക്കര പുഴ പാലം ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് ഇന്നലെ അപേക്ഷകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ രക്ഷിതാക്കള്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ്ഗ ഓഫിസര്‍ക്കും പരാതി നല്‍കി. അന്വേഷണം തുടങ്ങിയതായി ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു.






