പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുളള വായ്പ പദ്ധതിയ്ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 1.5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പദ്ധതി തുകയുളള സ്വയം തൊഴില്‍ വായ്പ പദ്ധതിയാണിത്. പദ്ധതിയിലെ അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളള തൊഴില്‍ രഹിതരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. വായ്പാ തുക 6 ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. ഫോണ്‍. 04936 202869.
The Best Online Portal in Malayalam