ആഗസ്റ്റ് 31ന് ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചതിനുശേഷവും വായ്‌പ തിരിച്ചടവ് താൽക്കാലികമായി നീട്ടാൻ വ്യോമയാനം, ഓട്ടോമൊബൈൽസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ സമ്മർദ്ദമേഖലകളിലെ കമ്പനികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇളവുകൾ അനുവദിച്ചേക്കുമെന്ന് അനൌദ്യോഗിക റിപ്പോർട്ട്. വായ്പയെടുക്കുന്നവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മനസിലാക്കാൻ മാർച്ചിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതു മുതൽ വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ഒഴുക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ബാങ്കുകൾ ഇംപാക്ട് അസസ്മെന്റ് നടത്തും.
പ്രതിസന്ധി മേഖലകൾക്ക് ആശ്വാസം
ഓഗസ്റ്റിനപ്പുറം ചില മേഖലകൾക്കായി മൊറട്ടോറിയം വ്യാപിപ്പിക്കുമെന്നത് മുൻകൂട്ടി തീരുമാനിച്ചതാണെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. കൊറോണ വൈറസ് മഹാമാരി ആളുകളെ വീടിനകത്ത് തുടരാൻ പ്രേരിപ്പിക്കുന്നതിനാൽ പ്രതിസന്ധിയിലായിരിക്കുന്ന എയർലൈൻ, ഹോസ്പിറ്റാലിറ്റി വ്യവസായം എന്നിങ്ങനെ പ്രതിസന്ധിയിലായ മേഖലകളെ സഹായിക്കാനാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ശ്രമിക്കുന്നത്. ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന ചില ലൈഫ്‌ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചറിയാം
വ്യക്തിഗത വായ്പകൾക്ക് ഇല്ല
വൈറസിന്റെ വ്യാപനവും ലോക്ക്ഡൌണും നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ട്ടപ്പെടാനും സമ്പദ്‌വ്യവസ്ഥയെ ഏറ്റവും മോശമായ സ്ഥിതിയിലേയ്ക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി മുതലായ ചില മേഖലകൾക്ക് മൊറട്ടോറിയം നീട്ടി നൽകാനാണ് റിസർവ് ബാങ്ക് പരിഗണിക്കുന്നത്. വായ്പ മൊറട്ടോറിയം വ്യക്തിഗത വായ്പക്കാർക്ക് വ്യാപിപ്പിക്കാൻ സാധ്യതയില്ല. നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധനവില്‍ ആശങ്ക; കോടിക്കണക്കിന് രൂപ സ്വരൂപിക്കാനൊരുങ്ങി പൊതുമേഖലാ ബാങ്കുകള്‍
വായ്പ പുന:സംഘടന
എന്നാൽ ഇക്കാര്യത്തോടെ ആർബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂലൈ 10 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രജനിഷ് കുമാർ മൊറട്ടോറിയം നീട്ടിലിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കമ്പനി വായ്പകൾ പുന:സംഘടിപ്പിക്കാൻ ബാങ്കുകളെ അനുവദിക്കുന്നത് സർക്കാരും റിസർവ് ബാങ്കും പ്രത്യേകം പരിഗണിക്കുന്നുണ്ട്. പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാൻ ബിസിനസ്സുകളെ സഹായിക്കുകയാണ് ലക്ഷ്യം. വായ്‌പയ്‌ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? അതിന് മുൻപ് സൗജന്യമായി കെഡിറ്റ് സ്‌കോർ പരിശോധിച്ചാലോ?
മൊറട്ടോറിയം നൽകിയ വായ്പകൾ
ബാങ്കുകളും മോർട്ട്ഗേജ് വായ്പ്പക്കാരും നൽകുന്ന വായ്പകളിൽ ഏകദേശം 29 ശതമാനവും ബാങ്ക് ഇതര സ്ഥാപനങ്ങളുടെ 59 ശതമാനം വായ്പകളും ഏപ്രിൽ മുതൽ ജൂൺ വരെ മൊറട്ടോറിയത്തിന് കീഴിലാണെന്ന് ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും വെളിപ്പെടുത്തി. ശരാശരി അടിസ്ഥാനത്തിൽ, ഇത് വായ്പകളുടെ 30.6% ആണ്. അതായത് 28.3 ട്രില്യൺ ഡോളർ. ഇതിൽ 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ മൊറട്ടോറിയത്തിന് കീഴിലുള്ള തുക 16.22 ട്രില്യൺ ഡോളറായി കുറയും.