രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,04,13,417 ആയി ഉയർന്നു
234 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 1,50,570 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 20,539 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,00,37,398 പേരാണ് രോഗമുക്തി നേടിയത്
നിലവിൽ 2,25,449 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 19.58 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 9.24 ലക്ഷം പേർക്കും ആന്ധ്രയിൽ 8.84 ലക്ഷം പേർക്കും കേരളത്തിൽ 7.95 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു