രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92.22 ലക്ഷമായി
481 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1.34 ലക്ഷം കടന്നു. നിലവിൽ 4.44 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 86.42 ലക്ഷം പേർ രോഗമുക്തി നേടി
ഇന്നലെ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്. 6224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 5439 പേർക്കും കേരളത്തിൽ 5420 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു