സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,480 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4560 രൂപയിലെത്തി
രണ്ട് ദിവസത്തിനിടെ 1200 രൂപയാണ് സംസ്ഥാനത്ത് പവന് കുറഞ്ഞത്. ഇന്നലെ 720 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ 2400 രൂപയുടെ കുറവ് രേഖപ്പെടുത്തി.
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വിലയിൽ വലിയ വ്യത്യാസമില്ല. ഔൺസിന് 1809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം