സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 37,480 രൂപയിലെത്തി. 4685 രൂപയാണ് ഗ്രാമിന്റെ വില
ചൊവ്വാഴ്ച പവന് 200 രൂപ കൂടിയിരുന്നു. ഇന്നലെ 37,800 രൂപയിലാണ് വിൽപ്പന നടന്നത്. ആഗസ്റ്റിൽ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽ സ്വർണമെത്തിയിരുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ 4725 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.