രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയിൽ രോഗികൾ ഒരു ലക്ഷം കടന്നു
അതിവേഗമാണ് രാജ്യത്തെ കൊവിഡ് വ്യാപനം നടക്കുന്നത്. നിലവില്‍ 30 ലക്ഷത്തിനടുത്താണ് കൊവിഡ് രോഗബാധിതരുള്ളത് .ഓഗസ്റ്റ് 21നാണ് രോഗബാധിതരുടെ എണ്ണം 29 ലക്ഷം കടന്നത്. തുടർച്ചയായ മൂന്നാം ദിവസവും മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ 14,000 ന് മുകളിൽ കടന്നു. 24 മണിക്കൂറിനിടെ 14,492 പോസിറ്റീവ് കേസുകൾ. 297 മരണം. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,71,942ഉം, മരണം 21,995ഉം ആയി.
രോഗവ്യാപനം രൂക്ഷമായ പൂനെയിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. ആന്ധ്രപ്രദേശിൽ 10,276 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകൾ 3,45,216 ആയി ഉയർന്നു.