സിക്ക വൈറസ്: പരിശോധനക്ക് അയച്ച 17 പേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ്

 

സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവർ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും പരിശോധനക്ക് അയച്ച 17 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആദ്യമായി സിക്ക സ്ഥിരീകരിച്ച ഗർഭിണിയുടെ സ്വദേശമായ പാറശ്ശാലയിൽ നിന്നടക്കം ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവായത്.

രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

സിക്ക വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തുപരത്ത് എത്തി. ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.