നിയമം പാലിക്കുന്നില്ല, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു: സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ജയിൽ അധികൃതർ

 

സ്വർണക്കടത്ത് കേസിലെ പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് ആരോപണം. റമീസ് സെല്ലിനുള്ളിൽ സിഗരറ്റ് വലിച്ചുവെന്നും ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് റമീസും സരിത്തും തട്ടിക്കയറിയെന്നും ജയിൽ അധികൃതർ പറയുന്നു

പുറത്തുനിന്ന് ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ അടക്കം റമീസിന് പാഴ്‌സൽ എത്തുന്നുണ്ട്. എന്നാൽ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുന്നില്ല. ഇതേ ചൊല്ലി പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതർ പറയുന്നു