പ്രതികൾക്കെതിരെ തെളിവ് എവിടെ; ഇ ഡിയോട് ചോദ്യമുന്നയിച്ച് കോടതി

 

സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും മറ്റ് തെളിവുകൾ എവിടെയെന്നും കോടതി ചോദിച്ചു.

21 തവണ പ്രതികൾ സ്വർണം കടത്തിയെന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. സന്ദീപ്, സരിത് എന്നിവരുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ പരാമർശം

ഇന്നലെയാണ് സന്ദീപ് നായർ, സരിത് എന്നിവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.