പ്രതികൂലമായ സാഹചര്യത്തിലും കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരമാണ് രവീന്ദ്ര ജഡേജയെന്ന് സുരേഷ് റെയ്‌ന

പ്രതികൂലമായ സാഹചര്യത്തിലും കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരമാണ് രവീന്ദ്ര ജഡേജയെന്ന് സുരേഷ് റെയ്‌ന. ഏതൊരു ക്യാപ്റ്റനും ജഡേജയെ പോലൊരു കളിക്കാരനെ ആഗ്രഹിക്കുമെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന പേരിലേക്ക് എത്താനുള്ള പാതയിലാണ് ജഡേജയെന്നും റെയ്‌ന പറഞ്ഞു. ‘അസാമാന്യ പ്രകടനമാണ് ഈ സീസണില്‍ ജഡേജയില്‍ നിന്ന് വരുന്നത്. ഒരു ഡെലിവറി കൊണ്ടോ, സിക്‌സ് കൊണ്ടോ ത്രോ കൊണ്ടോ കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തനായ കളിക്കാരനാണ് ജഡേജ. തനിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ അല്ലെങ്കില്‍ പോലും പെട്ടെന്ന് കളിയുടെ…

Read More

നാളെ വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ സെക്ഷനിലെ വൈപ്പടി, മൊയ്തൂട്ടിപടി ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വൈത്തിരി, ലക്കിടി, ചുണ്ട, പൊഴുതന, അച്ചൂര്‍ ആറാം മൈല്‍ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Read More

കാേവിഡ് രോഗിയുമായി സമ്പര്‍ക്കം; ബത്തേരിയിലെ കട അടപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടും സമ്പര്‍ക്ക വിലക്കില്‍ പോകാതെ സുല്‍ത്താന്‍ ബത്തേരി ടൗണിലെ കടതുറന്ന സംഭവത്തില്‍ നഗരസഭ അധികൃതരും പോലിസും ചേര്‍ന്ന് വാകേരി സ്വദേശിയുടെ കട അടപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കഴിഞ്ഞദിവസം അടപ്പിച്ചത്. ഇയാളുടെ മാതാവിന് കൊവിഡ് പൊസിറ്റീവായിട്ടും സമ്പര്‍ക്കത്തിലുള്ള ഇയാള്‍ നിരീക്ഷണത്തില്‍ പോകാതെ കട തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.  

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചു. എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ അനസ്തീഷ്യോളജിസ്റ്റ് ഡോ. ടി വി ജോയ്, കോട്ടയം മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ജി സോമരാജന്‍ എന്നിവരുടെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് അനുവദിച്ചത്. രണ്ടു പേരും കോവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. ഡോ. ടി വി ജോയ് 30 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ലിറ്റില്‍…

Read More

വയനാട് ‍ ജില്ലയിൽ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു

കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു ജില്ലയില്‍ നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് (2 ,3 ,6 ,8 ,10 ,11 ,12 ,13 ,14 ,15 ,16 ,17 ,19 ,20 ,21 ), മേപ്പാടി പഞ്ചായത്തിലെ വാര്‍ഡ് (8 ,16,19 ) (2 മൈക്രോ കണ്ടൈമെന്റ് ),കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് (12 ),മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് (1 മൈക്രോ കണ്ടൈമെന്റ് ), മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് (6 ,19 ,12 ,17 ,11 ,2 ,1 ) (3…

Read More

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചു; ‍ആര്ടിപിസിആര്‍ പരിശോധനക്ക് ഇനി 500 രൂപ മാത്രം

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചു; ‍ആര്ടിപിസിആര്‍ പരിശോധനക്ക് ഇനി 500 രൂപ മാത്രം സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍…

Read More

ഐലൻഡ് എക്‌സ്പ്രസിൽ യുവതിയെ പീഡിപ്പിക്കാൻ ടി ടി ആറിന്റെ ശ്രമം; പ്രതി ഒളിവിൽ

  തിരുവനന്തപുരം-ബംഗളൂരു ഐലൻഡ് എക്‌സ്പ്രസിൽ യുവതിക്ക് നേരെ പീഡനശ്രമം. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കിടെയാണ് സംഭവം. ടിടിആറായ പി എച്ച് ജോൺസൺ കയറി പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ലീപ്പർ ടിക്കറ്റ് മാറ്റി എ സി കോച്ചിലേക്ക് നൽകണമെന്ന ആവശ്യമുന്നയിച്ച് സമീപിച്ചപ്പോൾ ടിടിആർ കയറി പിടിച്ചുവെന്ന് റെയിൽവേ പോലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. ടിടിആർ ഒളിവിലാണ്. ഇയാളെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

Read More

കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

പുളിയാര്‍മല ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയ്ക്ക് സ്ഥാപനത്തിലും, ഹോസ്റ്റലിലും സമ്പര്‍ക്കമുണ്ട്. ചെറുകാട്ടൂര്‍ ഒഴുക്കൊല്ലി കോളനിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിക്കടവ് കോണ്‍വെന്റില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത ഇടവക കോണ്‍വെന്റ് അന്തേവാസികള്‍ക്ക് പോസിറ്റീവായിട്ടുണ്ട്. നാരങ്ങാക്കണ്ടി കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കൂടുതല്‍ സമ്പര്‍ക്കമുണ്ട്. പെരിക്കല്ലൂര്‍ ചര്‍ച്ച് ഹാളില്‍ ഏപ്രില്‍ 23ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. പനമരം മില്‍മ പാല്‍ സൊസൈറ്റിയില്‍ പാല്‍ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന മൂന്ന്…

Read More

വോട്ടെണ്ണൽ ദിവസം ആഘോഷങ്ങൾ ഒഴിവാക്കണം; ഉത്തരവാദിത്വത്തോടെ പെരുമാറാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

  കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികൾ വലിയ രീതിയിൽ വർധിക്കുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണം. വോട്ടെണ്ണൽ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാൻ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങളുമായി പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാകരുത്. രോഗവ്യാപനം വർധിപ്പിക്കാനുള്ള കാരണമായി മാറരുത്. സാമൂഹ്യ അകലം…

Read More

അതിൽ യാതൊരു സംശയവുമില്ല; എൽ ഡി എഫ് തന്നെ അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഇത്തവണയും അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം അതിനേക്കുറിച്ച് യാതൊരു സംശയവും എനിക്കില്ല. കഴിഞ്ഞ തവണ ഞങ്ങൾക്കുള്ള സീറ്റിനേക്കാൾ കൂടുതൽ ഇത്തവണ നേടും. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും. ജനങ്ങളിൽ നല്ല വിശ്വാസമുണ്ട്. ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More