പുളിയാര്‍മല ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയ്ക്ക് സ്ഥാപനത്തിലും, ഹോസ്റ്റലിലും സമ്പര്‍ക്കമുണ്ട്. ചെറുകാട്ടൂര്‍ ഒഴുക്കൊല്ലി കോളനിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിക്കടവ് കോണ്‍വെന്റില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത ഇടവക കോണ്‍വെന്റ് അന്തേവാസികള്‍ക്ക് പോസിറ്റീവായിട്ടുണ്ട്. നാരങ്ങാക്കണ്ടി കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കൂടുതല്‍ സമ്പര്‍ക്കമുണ്ട്. പെരിക്കല്ലൂര്‍ ചര്‍ച്ച് ഹാളില്‍ ഏപ്രില്‍ 23ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. പനമരം മില്‍മ പാല്‍ സൊസൈറ്റിയില്‍ പാല്‍ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന മൂന്ന് വ്യക്തികള്‍, കാക്കവയല്‍ ഫ്രണ്ട് സ്റ്റിച്ചിംഗ് യൂണിറ്റില്‍ ഏപ്രില്‍ 28 വരെ ജോലി ചെയ്തിരുന്ന വ്യക്തി, മാനന്തവാടി സപ്ലൈ ഓഫീസ് ജീവനക്കാരന്‍, ബത്തേരി എച്ച്.ഡി.എഫ്.സി ശാഖ സെയില്‍സ് ഓഫീസര്‍, ബത്തേരി ചെമ്മണൂര്‍ ഗോള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റില്‍ ഏപ്രില്‍ 26 വരെ ജോലി ചെയ്തിരുന്ന ജീവനക്കാരന്‍, മാനന്തവാടി കോഫി ഹോബ്‌സില്‍ ഏപ്രില്‍ 28 വരെ ജോലി ചെയ്തിരുന്ന ജീവനക്കാരന്‍ എന്നിവര്‍ പോസിറ്റീവായിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു
The Best Online Portal in Malayalam