പുതിയ നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവന്തപുരം: പുതിയ നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത് നൂറുദിന കർമ്മ പദ്ധതിയാണിത്. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 10 മുതൽ മേയ് 20 വരെയാണ് പുതിയ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 1557 പദ്ധതികളാണ് നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. അതിഥി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ടുവരും….