പഞ്ചസാര എന്ന വില്ലൻ; എന്തുകൊണ്ട് പഞ്ചസാരയെ ‘വെളുത്ത വിഷം’ ​എന്ന് വിളിക്കുന്നു

 

ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണ പദാർത്ഥമാണ് പഞ്ചസാര. ദീർഘകാലമുള്ള അമിതമായ പഞ്ചസാരയുടെ ഉപയോഗം രോഗപ്രതിരോധ സംവിധാനത്തിന് വരെ വളരെ ദോഷകരമായി ഭവിക്കും. പഞ്ചസാരയുടെ ഭവിഷ്യത്തിനെ കുറിച്ചറിഞ്ഞാൽ ഒരുപക്ഷെ നിങ്ങളത് എളുപ്പത്തിൽ ഉപേക്ഷിച്ചേക്കാം. നിയന്ത്രിതമായ രീതിയിൽ കഴിച്ചില്ലെങ്കിൽ മനുഷ്യ ശരീരത്തിന് ഒരു വിഷം മാത്രമാണ് ഈ പഞ്ചസാര. ക്യാൻസറിന് കാരണമാകുന്നത് മുതൽ ടിഷ്യു ഇലാസ്തികത കുറയുന്നതിന് വരെ കാരണമായേക്കാവുന്ന ഈ ക്രിസ്റ്റൽ ക്യൂബുകൾ പല ആരോഗ്യ പ്രശ്‌നങ്ങളുടെയും ഉറവിടമാണ്. അതുകൊണ്ട് തന്നെയാണ് ഇതിനെ വൈറ്റ് ഡെത്ത് എന്ന് വിളിക്കുന്നത്. എന്തൊക്കെയാണ് പഞ്ചസാരയുടെ ദോഷങ്ങൾ? പരിശോധിക്കാം…

പേശി പ്രോട്ടീനുകളെ ബാധിക്കുന്നു

പഞ്ചസാരയുടെ അമിതമായ ഉപഭോഗം ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ (G6P) വർദ്ധനവിന് കാരണമായേക്കാം. ഇത് ഹൃദയത്തിലെ പേശി പ്രോട്ടീനിലെ മാറ്റത്തിന്കാരണമാകുകയും ഇത് ഹൃദയസ്തംഭനത്തിലേക്ക് വഴിവെക്കുകയും ചെയ്യും.

കോശങ്ങളുടെ വാർദ്ധക്യം

2009 ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഗ്ലൂക്കോസ് ഉപഭോഗം കോശങ്ങളുടെയും തലച്ചോറിന്റെയും വാർദ്ധക്യത്തിന് കാരണമാകുന്നു എന്നാണ്.

രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്നു

ശരീരത്തിലെ എൻഡോർഫിനുകളുടെ പ്രകാശനം വർദ്ധിപ്പിക്കുന്നതിനാൽ പഞ്ചസാര ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മന്ദഗതിയിലാക്കിയേക്കാം.

ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങൾ ഉണ്ടാക്കുന്നു

പഞ്ചസാരയുടെ അമിത ഉപയോഗം ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങളും വൻകുടൽ കാൻസറും ഉണ്ടാകുന്നതിനും കാരണമായേക്കാം.

ടിഷ്യു ഇലാസ്തികത കുറയുന്നു

പഞ്ചസാരയുടെ പതിവ് ഉപഭോഗം ടിഷ്യു ഇലാസ്തികതയിലും പ്രവർത്തനത്തിലും കുറവുണ്ടാക്കാം.

രക്ത പ്രോട്ടീനുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു

പഞ്ചസാരയുടെ പതിവ് ഉപയോഗം ആൽബുമിൻ, ലിപ്പോപ്രോട്ടീൻ എന്ന രണ്ട് രക്ത പ്രോട്ടീനുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ഇത് ശരീരത്തിന് കൊഴുപ്പും കൊളസ്ട്രോളും കൈകാര്യം ചെയ്യാനുള്ള കഴിവ് കുറയാൻ കാരണമാകും.