കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കന്നഡ നടൻ ചേതൻ കുമാർ. ട്വിറ്ററിലൂടെയാണ് ചേതന്റെ അഭിനന്ദനം. മോദി അല്ലെങ്കിൽ പിന്നെ ആര് എന്ന് ചോദിക്കുന്നവർ ഗൂഗിളിൽ പിണറായി വിജയൻ എന്ന് തിരഞ്ഞുനോക്കാൻ ചേതൻ പറയുന്നു
കൊവിഡിന്റെ ആദ്യതംരഗത്തിൽ കേരളം പാഠം ഉൾക്കൊണ്ടു. ഇന്ത്യയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുമ്പോൾ കേരളം തിളങ്ങുന്ന അപവാദമാകുന്നു. കേരളം ഓക്‌സിജൻ പ്ലാന്റുകൾക്കായി പണം ചെലവഴിച്ചു. വിതരണം 58 ശതമാനം വർധിപ്പിച്ചു. കർണാടകക്കും ഗോവക്കും തമിഴ്‌നാടിനും ഓക്‌സിജൻ വിതരമം ചെയ്യുന്നു
കേരളാ മോഡൽ അനുകരണീയമായ മാതൃകയാണ്. മോദി അല്ലെങ്കിൽ പിന്നെ ആര് എന്ന് സംശയിക്കുന്നവർ ഗൂഗിളിൽ പിണറായി വിജയൻ എന്ന് തിരഞ്ഞുനോക്കുക എന്നായിരുന്നു ചേതന്റെ ട്വീറ്റ്