കൊല്ലത്ത് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

 

കൊല്ലം ശാസ്താംകോട്ടയിൽ രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു. പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത്

മക്കളായ അനുജിത്ത്, അനുജിത എന്നിവർക്കാണ് ശ്രീജിത വിഷം നൽകിയത്. കുട്ടികൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അനുജിതയുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.

ചിത്രം വാട്‌സാപ്പിൽ കണ്ടതോടെ ഇവരുടെ പിതൃസഹോദരന്റെ മകൻ വീട്ടിലെത്തുകയും പരിസരവാസികളുമായി ചേർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ശ്രീജിത ചികിത്സക്കിടെ മരിച്ചു. അതേസമയം അനിൽകുമാർ ഈ സമയം മദ്യപിച്ച് കിടന്നുറങ്ങുകയായിരുന്നു. ഇയാളുടെ അമിത മദ്യപാനവും വഴക്കുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു.