പരിസ്ഥിതി ദിനം വിപുലമായി നടത്തും; കർഷകമോർച്ച വയനാട് ജില്ലാ കമ്മിറ്റി

  കൽപ്പറ്റ: ജൂൺ 5 ന് പരിസ്ഥിതി ദിനം വിപുലമായി നടത്താൻ കർഷകമോർച്ച വയനാട് ജില്ലാ കമ്മിറ്റി ഗൂഗിൾ മീറ്റ് യോഗത്തിൽ തീരുമാനിച്ചു. പ്രകൃതിയുടെ സംതുലനാവസ്ഥക്കും  ജീവജാലങ്ങളുടെ നിലനില്പിനും മരം വരമായ് മാറ്റാനുള്ള സന്ദേശം നൽകി വയനാട് ജില്ലയിൽ കർഷകമോർച്ചയുടെ നേതൃത്വത്തിൽ 5000 ഫലവൃക്ഷതൈകൾ നടും. പ്രാദേശികതലം മുതൽ BJP – കർഷകമോർച്ച നേതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കും. ഇതിനുള്ള തൈകൾ സോഷ്യൽ ഫോറസ്ട്രി പ്രാദേശിക നഴ്സറികൾ മുഖേന സംഭരിക്കും. ജില്ല പ്രസിഡണ്ട്…

Read More

യുപിയില്‍ 16 മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; ആശങ്കയില്‍ പ്രദേശവാസികള്‍

ഉത്തര്‍പ്രദേശിലെ പ്രതപ്ഗാറിലെ ബൈജല്‍പൂര്‍ ഗ്രാമത്തില്‍ 16 മയിലുകളെ കൂട്ടത്തോടെ ചത്തനിലയില്‍. ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ ആദ്യം ഒരു മയിലിനെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ വന്ന് മയിലിനെ കൊണ്ടുപോയതിന് പിന്നാലെയാണ് 15 എണ്ണം കൂടി ചത്തുകിടക്കുന്നതായി കണ്ടെത്തിയത്. മയിലിനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ന്യൂമോണിയയാണ് മരണകാരണമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വരുണ്‍ കുമാര്‍ സിങ് അറിയിച്ചു. ബാക്കിയുള്ളവയുടെ കൂടി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം…

Read More

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

  തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിൽ കാലവർഷം എത്തിയതായാണ് അറിയിപ്പ്. അതേസമയം ഏതെങ്കിലും ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ട്വിറ്ററിലൂടെയാണ് കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇതുസംബന്ധിച്ച് വിശദമായ വാർത്താക്കുറിപ്പ് ഇറക്കാനും സാധ്യതയുണ്ട്. മാനദണ്ഡം അനുസരിച്ച് ഒമ്പത് കേന്ദ്രങ്ങളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ അധികം മഴ ലഭിച്ചാൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതായി കണക്കാക്കും. കേരളത്തിൽ പക്ഷേ ഇന്നോ ഇന്നലെയോ കാര്യമായ മഴയില്ല….

Read More

കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; താരിഖ് അൻവർ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും

  കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നം കോൺഗ്രസിൽ തുടരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറോട് ഹൈക്കമാൻഡ് നിർദേശിച്ചു. പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയതു പോലെ തിരക്കിട്ട പ്രഖ്യാപനം വേണ്ടെന്നാണ് ഹൈക്കമാൻഡിന്. എല്ലാ മുതിർന്ന നേതാക്കളോടും ചർച്ച ചെയ്ത ശേഷം റിപ്പോർട്ട് നൽകാനാണ് താരിഖ് അൻവറിന് നൽകിയ നിർദേശം. കെ സുധാകരന്റെ പേര് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് മുഖ്യമായും പരിഗണിക്കുന്നത്. എങ്കിലും കൂടിയാലോചന വേണമെന്ന് ഹൈക്കമാൻഡ് പറയുന്നു. കെ സുധാകരനൊപ്പം കൊടിക്കുന്നിൽ സുരേഷിന്റെ പേരും…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.23 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709, ഇടുക്കി 735, എറണാകുളം 4973, തൃശൂർ 1634, പാലക്കാട് 2758, മലപ്പുറം 4143, കോഴിക്കോട് 1878, വയനാട് 487, കണ്ണൂർ 1654, കാസർഗോഡ് 545 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,90,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ജൂൺ 5 മുതൽ 9 വരെ കടുത്ത നിയന്ത്രണങ്ങൾ; അവശ്യ സാധനങ്ങളുടെ കടകൾ തുറക്കാം

  സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾ ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ…

Read More

വയനാട് ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്:487 പേര്‍ക്ക് രോഗമുക്തി:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.99

  വയനാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 487 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.99 ആണ്. 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58816 ആയി. 54916 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3457 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1993 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി 30, അമ്പലവയല്‍ 24,…

Read More

യോഗ പരിശീലകൻ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ താക്കീത്

യോഗ പരിശീലകൻ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ താക്കീത്. കൊറോണിൽ കിറ്റിനുവേണ്ടി പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ട് ഡൽഹി മെഡിക്കൽ അസോസിയേഷനാണ് (ഡി.എം.എ) കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി രാംദേവിന് സമൻസ് അയച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിക്കുകയും ചെയ്തു. കോവിഡിനെതിരായ മരുന്നാണെന്ന പേരിൽ പതഞ്ജലിയുടെ കൊറോണിൽ കിറ്റിനുവേണ്ടി നടത്തുന്ന പ്രചരണങ്ങൾ പൊതുജനങ്ങളിൽ വൻതോതിൽ തെറ്റിദ്ധാരണ…

Read More

വെന്റിലേറ്റർ കിട്ടാനില്ലെന്ന് ബാബു; രോഗിയുടെ വിവരം പറയാൻ മന്ത്രി ആവശ്യപ്പെട്ടപ്പോൾ മറുപടിയില്ല

  നിയമസഭയിൽ കൊമ്പുകോർത്ത് ആരോഗ്യമന്ത്രി വീണ ജോർജും കെ ബാബു എംഎൽഎയും. കേരള സാംക്രമിക രോഗ ബിൽ ചർച്ചക്കിടെയാണ് സംഭവം. എറണാകുളം ജില്ലയിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് ബാബു ആരോപിച്ചതിന് പിന്നാലെയാണ് മന്ത്രി ഇടപെട്ടത് എറണാകുളത്ത് ഐസിയു വെന്റിലേറ്റർ കിടക്ക കിട്ടാനില്ലെന്നും ധാരാളം പേർ ദിവസവും ഇക്കാര്യം പറഞ്ഞ് വിളിക്കാറുണ്ടെന്നും ബാബു സഭയിൽ പറഞ്ഞു. ആശുപത്രികളിൽ അഡ്മിഷൻ കിട്ടുന്നില്ലെന്നും ബാബു പറഞ്ഞു. എന്നാൽ ഏത് രോഗിക്കാണ് അഡ്മിഷൻ വേണ്ടതെന്ന് തൃപ്പുണിത്തുറ അംഗം സഭയിൽ പറയണമെന്ന് വീണ ജോർജ്…

Read More

ട്രാൻസ് ജെൻഡറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  കൊച്ചി: ട്രാൻസ് ജെൻഡറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ വൈറ്റിലയിലെ വീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും ഇൻക്വസ്റ്റ് നടത്തിയ മരട് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ…

Read More