മാനനഷ്ടക്കേസ്: ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരെ വി എസ് അപ്പീൽ നൽകി

 

സോളാർ വിവാദത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ 10.10 ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വി എസ് അപ്പീൽ നൽകിയത്.

സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്നായിരുന്നു വി എസിന്റെ പരാമർശം. ഇതിനെതിരെ ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുകയാിയരുന്നു. ഇതിൽ കോടതി അനുകൂലമായി വിധിക്കുകയും ചെയ്തു. 2013 ലാണ് വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്.