മാനനഷ്ടക്കേസ്: കീഴ്‌ക്കോടതികളിൽ നിന്ന് നീതി ലഭിക്കണമെന്നില്ല, അപ്പീൽ പോകുമെന്ന് വി എസ്

 

മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വി എസ് അച്യുതാനന്ദന്റെ ഓഫീസ്. ഇത്തരം കേസുകളിൽ കീഴ്‌ക്കോടതികളിൽ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ലെന്ന് വി എസിന്റെ ഓഫീസിൽ നിന്ന് അറിയിച്ചു.

കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്‌ക്കോടതികളിൽ നിന്ന് ലഭിക്കണമെന്നില്ലെന്ന് മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമായി തോന്നി എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നലാണ്.

വൈകാരികമായിട്ടാണ് സബ് കോടതി കേസ് പരിഗണിച്ചത്. നിയമപരമായും തെളിവുകൾ നിരത്തിയുള്ള വിലയിരുത്തലുകളുമാണ് വേണ്ടിയിരുന്നത്. ഇതുണ്ടാകാത്ത കാര്യം കോടതിയെ അറിയിക്കുമെന്നും വി എസ് വ്യക്തമാക്കി.