മലപ്പുറം കരുളായി മാഞ്ചീരിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിൽ കരുളായി ഉള്‍ വനത്തില്‍ വാള്‍ക്കട്ട് മലക്ക് സമീപം താമസിക്കുന്ന കരിമ്പുഴ മാതൻ (70)ആണ് മരിച്ചത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയാായിരുന്നു സംഭവം. മാതനും മറ്റൊരാളും റേഷന്‍ കടയിലേക്ക് പോവുകായിരുന്നു. ഈ സമയത്താണ് ഇവര്‍ക്ക് മുന്നിലേക്ക് ആന വന്നത്. കൂടെ ഉള്ള ആള്‍ തല്‍ക്ഷണം ഓടി രക്ഷപ്പെട്ടു. പ്രായാധിക്യത്താല്‍ മാതന് ഓടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം ഇതുവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ആനക്കൂട്ടം ഇപ്പോഴും ഈ സ്ഥലത്ത് തമ്പടിച്ചിരിക്കുന്നതാണ് കാരണം. 20 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായിരുന്നു ഇദ്ദേഹം.